ഷവര്‍മ്മ കഴിച്ചു തലസ്ഥാന നഗരിയില്‍ ഒരാള്‍ മരിച്ചു..അതിനെത്തുടര്‍ന്ന്
നമ്മുടെ സംസ്ഥാനത്ത് ഇത് വരെ കാണാത്ത ഷവര്‍മ വിരുദ്ധ തരംഗം
അലയടിച്ചുകൊണ്ടിരിക്കുകയാണ്..സത്യത്തില്‍ ഷവര്‍മ്മ എന്ത് അപരാധമാണ്
ചെയ്തത്.?ഷവര്‍മ്മയാണോ, അതോ അത് മേടിച്ചു കഴിച്ച കടയിലെ അന്തരീക്ഷമാണോ ,അതോ
അത് ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളിലെ മായമാണോ, അതോ പഴക്കം ചെന്ന
ഇറച്ചിയാണോ മരണകാരണം എന്ന് വ്യക്തമല്ല..എങ്കിലും മാധ്യമങ്ങള്‍ ഷവര്‍മ്മയെ
ആണ് പ്രതിസ്ഥാനത് നിര്‍ത്തി വിചാരണ ചെയ്യുന്നത്.. ആരാണ് കൊലയാളി എന്ന്
വ്യക്തമാവും മുന്പ് സീ.പീ.എം എന്ന് വിളിച്ചു പറയുന്ന മാധ്യമ
ഗുണ്ടായിസം ഇവിടെ ഷവര്‍മ്മക്ക് നേരെയും ആവര്‍ത്തിക്കപ്പെട്ടു..
സ്കൂള്‍-കോളേജ് പിള്ളേര്‍ക്കും, ഓടിപാഞ്ഞു ജോലിക്ക് പോകുന്നവര്‍ക്കും വല്യ പാടൊന്നുമില്ലാതെ പെട്ടന്ന് അകത്തക്കാവുന്ന സാധു ഫാസ്റ്റ് ഫുഡ് മാത്രമായിരുന്നു ഈ സംഭവത്തിനു തൊട്ടു മുന്‍പ് വരെ ഷവര്‍മ്മ..ഷവര്‍മ്മ മേഖലയെ തകര്‍ക്കാന്‍ വേണ്ടി നവ മാധ്യമ സിണ്ടിക്കെറ്റും പൊറോട്ട-ബീഫ് വിരുദ്ധ പ്രചാരണത്തില്‍ തകര്‍ന്നു പോയ പൊറോട്ടയടിക്കാരും നടത്തുന്ന വൃത്തികെട്ട പൊറോട്ടാ നാടകം ആണിത് എന്നാണു എന്റെ ശക്തമായ അഭിപ്രായം..
മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ