Monday 3 September 2012

റിവ്യൂ – റണ്‍ ബേബി റണ്‍ ( സംവിധാനം : ജോഷി )

ഈ ഓണക്കാലത്ത് വളരെയധികം പ്രതീക്ഷയര്‍പ്പിച്ചു പോയിക്കണ്ട ഓരോ ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി നിരാശപ്പെടുത്തികൊണ്ടിരുന്നതിനാല്‍ തീരെ പ്രതീക്ഷയില്ലാതെയാണ് ജോ
ഷിയുടെ ‘റണ്‍ ബേബി റണ്ണിനു ‘ പോയത് . ഫാന്‍സും ഫാമിലിയും ഒരു പോലെ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തില്‍ കോട്ടയം ‘ആനന്ദി’ലെ ഫസ്റ്റ് ഷോയ്ക്ക് ആണ് കയറിയത് . ഇതേ തിയേറ്ററില്‍ ഇരുന്നുകൊണ്ട് ക്ലാസിക് കൂതറയായ ‘ മിസ്റ്റര്‍ മരുമകന്‍ ‘ കണ്ട ഷോക്ക് മാറി വരുന്നതെയുണ്ടായിരുന്നുള്ളൂ .

ഈ പടം കൂടി പൊട്ടിയാല്‍ ഈ ഓണക്കാലം ഒരു സമ്പൂര്‍ണ സിനിമാ ദുരന്തകാലമാകുമെന്നും താരജാടകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമാകുമെന്നും ഞാന്‍ കണക്കുകൂട്ടിക്കൊണ്ടിരുന്നു . ജോഷിയുടെ സമീപകാല പ്രകടനങ്ങളും അത്ര മെച്ചമോന്നുമല്ലായിരുന്നല്ലോ . എന്നാല്‍ ജോഷി എന്നെ ചതിച്ചില്ലെന്നു മാത്രമല്ല , സാമാന്യം കൊള്ളാവുന്ന ഒരു ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു . അതെ , ഇത്തവണ ജോഷി എന്നെ ചതിച്ചില്ല ആശാനെ .

സേതുവുമായിട്ടുള്ള കമ്പനി ഉപേക്ഷിച്ചതുകൊണ്ടാണോ എന്നറിയില്ല , തരക്കേടില്ലാത്ത ഒരു തിരക്കഥ ഈ ചിത്രത്തിന് വേണ്ടി എഴുതിയുണ്ടാക്കാന്‍ സച്ചിക്ക് കഴിഞ്ഞിരിക്കുകയാണ് . കഥയോ തിരക്കഥയോ അടുത്തുകൂടി പോലും എത്തിനോക്കാത്ത സമീപകാല കോടാലിപ്പടങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈ തിരക്കഥ പത്തരമാറ്റ്‌ തങ്കമാണെന്ന് വരെ ഞാന്‍ പറഞ്ഞുകളയും . ജോഷി അത് വളരെയധികം മികവോടെ ഫിലിമിലാക്കുകയും ചെയ്തിട്ടുണ്ട് .

സാധാരണ പ്രേക്ഷകന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നൊരു കോമഡി -ത്രില്ലര്‍ ചിത്രമൊരുക്കുന്നതില്‍ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയേണ്ടിവരും . ഈ ചിത്രത്തിലൂടെ ജോഷിയുടെ സംവിധാന മികവ് ഒരിക്കല്‍ കൂടി നാം തിരിച്ചറിയുകയാണ് . മലയാളം ന്യുസ് ചാനലുകളിലും ചാനല്‍ പ്രവര്‍ത്തകര്‍ക്കിടയിലും നടക്കുന്ന രസകരവും ഉദ്വെഗജനകവുമായ സംഭവങ്ങളെ കഥയുടെ രസച്ചരട് മുറിഞ്ഞു പോവാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ജോഷിക്ക് കഴിഞ്ഞു .

മോഹന്‍ലാല്‍ , അമലപോള്‍ , ബിജുമേനോന്‍ എന്നിവരാണ് ഈ പടത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് . മൂവരും അവരവരുടെ ജോലി നന്നായി നിര്‍വഹിച്ചിരിക്കുന്നു എന്ന് പറയാം . ഇവരോടൊപ്പം ഷമ്മി തിലകന്‍ , വിജയരാഘവന്‍ , സിദ്ദിക്ക് , സായികുമാര്‍ , കൃഷ്ണകുമാര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ലാലേട്ടന്‍ സൂപ്പര്‍ ഹീറോ ഭാരങ്ങളില്ലാതെ (കുറച്ചൊക്കെ ഉണ്ട് ) റോയിട്ടെര്‍സിലെ ക്യാമറമാന്‍ വേണുവായി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട് . ചുമ്മാ ലാലേട്ടന്റെ അഭിനയപാടവം മാത്രം പൊക്കിയടിച്ചുകൊണ്ട്‌ ഇത് ഒരു ഫാന്‍സ്‌ അസോസിയേഷന്‍ വക റിവ്യൂ ആക്കി മാറ്റാന്‍ ഞാന്‍ ഉദ്യെശിക്കുന്നില്ല . ലാലേട്ടന്‍ പതിവ് പോലെ കൊള്ളാം . പ്രായത്തിനു ചേരുന്ന റോള്‍ തന്നെ . അത്രമാത്രം .

ബാക്കി വായിക്കാന്‍ സന്ദര്‍ശിക്കൂ: http://wp.me/p2sWht-hM

4 comments:

  1. എല്ലാ മേഖലകളില്‍ നിന്നും നല്ല റിപ്പോര്‍ട്ട് ആണല്ലോ ഈ പടത്തിന്. :) റിവ്യൂ കൊള്ളാം

    ReplyDelete
  2. പടവും കൊള്ളാം എഴുത്തും കൊള്ളാം !

    ആശംസകളോടെ...
    അസ്രുസ്.
    .....
    ....
    ...
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/





    ReplyDelete
  3. വളരെ വൈകി ഇപ്പഴാണ് ഈ റിവ്യൂ വായിച്ചത്. നന്ദി
    പിന്നെ കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ മിസ്ടര്‍ മരുമകന്‍ കണ്ടില്ല
    അഡ്രെസ്സ് തന്നാല്‍ ആ ടിക്കെടിന്റെ പകുതി കാശ് മണി ഓര്‍ഡര്‍ ആയി അയച്ചുതരും .

    ReplyDelete
  4. . ലാലേട്ടന്‍ പതിവ് പോലെ കൊള്ളാം . പ്രായത്തിനു ചേരുന്ന റോള്‍ തന്നെ . അത്രമാത്രം .
    ശരിയാണ്. റിവ്യൂ നന്നായിട്ടുണ്ട്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ