Sunday 29 July 2012

തിരിച്ചുപോക്ക് (കഥ)

ഏറ്റവും പ്രിയപ്പെട്ടവരെ കാണാന്‍ വേണ്ടി അയാള്‍ പറന്നെത്തി.
എല്ലാവരുടെയും സ്നേഹം അയാള്‍ ഒരുപാട് കൊതിച്ചു..
പ്രവാസത്തിന്റെ വേദന നാട്ടില്‍ വെച്ചു മറക്കാം എന്നയാള്‍ കരുതി..
എല്ലാവരും അയാളെ സ്നേഹത്തോടെ സ്വീകരിക്കും എന്ന് കൊതിച്ചു..
എന്നാല്‍ നാട്ടില്‍ എത്തിയപ്പോള്‍ അയാളെ ആര്‍ക്കും വേണ്ട..
എല്ലാര്‍ക്കും അയാളുടെ ബ്രീഫ് കേയ്സുകള്‍ മാത്രം മതി..
അതിലുള്ളതിന്റെ വീതം മതി..
അതില്‍ സ്വര്‍ണമാണെന്ന് പെണ്ണുങ്ങള്‍അല്ല സ്വയമ്പന്‍ ഫോറിന്‍ മദ്യമാണെന്നു ആണുങ്ങള്‍…നിറച്ചും ചോക്ലെട്റ്റ് ആണെന്ന് കൊച്ചുങ്ങള്‍…പണമാണെന്ന് ചിലര്‍….നല്ല  അടിപൊളിഫോറിന്‍ ഐറ്റംസ് ആണെന്ന് മറ്റു ചിലര്‍…സെന്റും സോപ്പും  സ്പ്രേയും ..ടേപ്പ് റെക്കോര്‍ഡറും വാച്ചും..കൂളിംഗ്‌ ഗ്ലാസ്സും ..ഹയ് ഹയ്..
എല്ലാവര്‍ക്കും അയാളുടെ പെട്ടികള്‍ വേണം..
അയാളെ ആര്‍ക്കും  വേണ്ട..
ചെല്ലുന്നിടത്തെല്ലാം അയാള്‍ കൊണ്ടുവന്നതിന്റെ കണക്കുകള്‍ കേള്‍പ്പിക്കണം..
പിന്നെ അതിന്റെ നടുത്തുണ്ടം കൊടുക്കുകയും വേണം..
കൊടുക്കാന്‍ അയാള്‍ക്ക്‌ മടിയില്ലായിരുന്നു..
പക്ഷെ അയാള്‍ക്ക്‌ വേണ്ടത് ആരും ഒന്നും തിരിച്ചു കൊടുത്തില്ല..                                                           അയാള്‍ക്ക്‌ തോന്നി തുടങ്ങി..മതി.. ഇവിടം മതി..
അയാള്‍ ഒരു തിരിച്ചു പോക്കിന് ഒരുങ്ങി..
പെട്ടന്നുള്ള ഈ തീരുമാനം പക്ഷെ ആരെയും ഞെട്ടിച്ചില്ല..
എല്ലാര്‍ക്കും സന്തോഷം മാത്രം..
കിട്ടാനുള്ളത് കിട്ടി..ഇനി വരുമ്പോള്‍ ഇതിലും വലിയ പെട്ടികള്‍ കൊണ്ടുവരും..
ഇതിലും കൂടുതല്‍ കിട്ടും..
വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആരും അയാളെ യാത്ര അയക്കാന്‍ വന്നില്ല..
ഗെയ്റ്റ് കടക്കുന്നത്‌ വരെ വീട്ടിലെ പട്ടി മാത്രം ഒപ്പം വന്നു..
കാഴ്ചയില്‍ നിന്നും അയാള്‍ മറയുന്നത് വരെ അത് വാലാട്ടി കൊണ്ട് നിന്നു..

7 comments:

  1. അയാള്‍ മറയുന്നത് വരെ വാലാട്ടി കൊണ്ട് നില്‍ക്കാന്‍ ഒരാളേലും ഉണ്ടായല്ലോ ...ഒരു പ്രവാസിയുടെ അവസ്ഥ ...!

    ReplyDelete
    Replies
    1. കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

      Delete
  2. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
    Replies
    1. തീര്‍ച്ചയായും ..ഞാനെത്തും..കഥപ്പച്ചയില്‍.. എന്റെ 'മിണ്ടാട്ടം' എന്ന ബ്ലോഗ്ഗിലെക്കും ഇടയ്ക്കു വരുമല്ലോ..
      http://mindaattam.wordpress.com/

      Delete
  3. എല്ലാ പ്രവാസികളുടെയും ആത്മകഥ :)

    ReplyDelete
  4. പ്രവാസിയുടെ പെട്ടിക്കുവേണ്ടിയാണ് നാട്ടുകാരുടെ കാത്തിരുപ്പ്.

    അവനുവേണ്ടി കാത്തിരിക്കാന്‍ പട്ടിയെന്കിലും ഉണ്ടെന്നുള്ളത് ഒരു ആശ്വാസം.

    ഓണാശംസകള്‍ :-)

    ReplyDelete
  5. ചിലപോളൊക്കെ അതൊരു അപ്രിയ സത്യമാണ്.
    എന്ന്
    ഒരു പ്രവാസി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ