Thursday 23 August 2012

റിവ്യൂ – ഫ്രൈഡേ (സംവിധാനം : ലിജിന്‍ ജോസ്)

നജീംകോയ കഥയും തിരക്കഥയും എഴുതി  നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്ത പുത്തന്‍പടമാണ് ഫ്രൈഡേ . മലയാളത്തില്‍ നവതരംഗം ഉയര്‍ത്തിയ  ‘ട്രാഫിക്‌’ , ‘ഈ അടുത്തകാലത്ത്‌’  , തമിഴിലെ ഹിറ്റായ  ‘വാനം’ എന്നീ ചിത്രങ്ങളുടെ പാറ്റെര്‍ണില്‍ ഉള്ള മള്‍ട്ടി ലീനിയര്‍ ആഖ്യാന ശൈലിയാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞോ എന്നത് സംശയമാണ്.

മേല്‍ പറഞ്ഞ ചിത്രങ്ങളുമായി കഥ പറച്ചിലിന്റെ ശൈലിയില്‍ മാത്രമേ സാമ്യമുള്ളൂ കേട്ടോ. വളരെ മികച്ച ഒരു പ്രമേയമാണ് ഈ ചിത്രത്തിനുള്ളത് . കഥയും തിരക്കഥയും എഴുതിയ നജീം കോയ തിരക്കഥക്ക് ഒരല്‍പം കൂടി മുറുക്കം കൊടുത്തിരുനെങ്കില്‍ ഈ പടം ഇതിലും നന്നായേനെ . മലയാളത്തില്‍ അടുത്തിടക്ക് ഇറങ്ങിയ ഏറ്റവും നല്ല ചിത്രമൊന്നുമല്ലെങ്കിലും സൂപ്പര്‍താര ജാടകളും അശ്ലീലകോമഡിയും മാത്രം കണ്ടും കേട്ടും മനസ്സ് മടുത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും കണ്ടുനോക്കാവുന്ന ഒരു കൊച്ചുചിത്രം തന്നെയാണ് ഫ്രൈഡേ .  ‘ ഈ പടത്തിന് ഇന്റര്‍വെല്‍ ഇല്ല ‘ എന്ന  വിശേഷണവുമായാണ് ഫ്രൈഡേ ഇറങ്ങിയതെങ്കിലും കോട്ടയത്തെ തിയേറ്ററില്‍ തിയേറ്ററുകാരുടെ സൌകര്യം പോലെ ഒരു ഇടവേള അവര്‍ ഉണ്ടാക്കിയിരുന്നു . മറ്റു തിയേറ്ററുകളിലും സ്ഥിതി വ്യതസ്തമായിരിക്കില്ല എന്ന് കരുതുന്നു.

11 /11 /11 എന്ന തിയതിയില്‍ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി  നടക്കുന്ന ഒരു കൂട്ടം സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ കഥ. എല്ലാം ഒന്നിനൊന്നു വ്യതസ്തമായ കാര്യങ്ങള്‍ .അവയെ ഒരു ചങ്ങലയിലെന്നവണ്ണം കോര്‍ത്തിരിക്കുന്നു ഫ്രൈഡേയില്‍ . എന്നാല്‍ ഈ പ്രക്രിയയില്‍ , ഒരു പരിധി വരെ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ . ഫഹദ് ഫാസില്‍ , നെടുമുടി വേണു,  മനു ,വിജയരാഘവന്‍ , ടിനി ടോം , ആന്‍ അഗസ്റ്റിന്‍ ,  ആശാ ശരത് , സീമ ജി നായര്‍ , നിമിഷ , നാരയാണന്‍ കുട്ടി, ബൈജു എഴുപുന്ന എന്നിങ്ങനെ പോകുന്നു ഈ ചിത്രത്തിലെ അഭിനേതാകളുടെ നീണ്ട നിര .

പ്രസവത്തെ തുടര്‍ന്ന് മകളെ നഷ്ടമാകുന്ന അമ്മ , സ്വന്തം കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന ഒരച്ഛന്‍ , ഗര്‍ഭം ചുമന്നു  കൈകുഞ്ഞിനെ തോളില്‍ തൂക്കി ഭിക്ഷഎടുക്കുന്ന തമിഴത്തി , ഒരനാഥാലയത്തില്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ വരുന്ന ദമ്പതിമാര്‍ , അവരെ ചതിക്കാന്‍ നോക്കുന്ന മറ്റു ചില ആളുകള്‍ , കല്യാണ സാധനങ്ങള്‍ എടുക്കാന്‍ വരുന്ന ഒരു കുടുംബം, പ്രതിശ്രുത വധുവിനെ സ്വപ്നം കണ്ടു നടക്കുന്ന വരന്‍ ,പേരറിയാത്ത ഒരു ജന്തുവിനെ വിറ്റ് കാശാക്കാന്‍ നടക്കുന്ന വിരുതന്മാര്‍ , കടല്‍ത്തീരത്ത്‌ കറങ്ങിനടന്നതിനു പോലിസ് പിടിച്ച രണ്ടു കമിതാക്കള്‍ , ദരിദ്രനാരായണനായ ഒരു ഓട്ടോ ഡ്രൈവര്‍… അങ്ങനെ പോകുന്നു ഈ ചങ്ങലയിലെ കണ്ണികള്‍ . ചില കണ്ണികള്‍ മാത്രം ഇതിന്റെ മര്‍മ്മമായ പ്രാധാന കഥാ മുഹൂര്‍ത്തത്തിലേക്ക് കടന്നു വരുന്നു, ചില കണ്ണികള്‍ എവിടെ വെച്ചോ അകന്നു പോകുന്നു.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

5 comments:

  1. കാണണം എന്തയാലും..ഇവിടെ റിലീസ് ആകുന്നെ ഉള്ളൂ

    ReplyDelete
  2. കണ്ടു നോക്കട്ടെ.

    ReplyDelete
    Replies
    1. റിവ്യൂ മുഴുവന്‍ മിണ്ടാട്ടത്തില്‍ വായിച്ചു എന്ന് പ്രതീക്ഷിക്കുന്നു . പടം അവെരേജ് മാത്രമാണ്. എങ്കിലും കണ്ടുനോക്കൂ.
      ഇടയ്ക്കു മിണ്ടാട്ടത്തിലും വരണം..

      Delete
  3. സുഹൃത്തേ , റിവ്യൂ മുഴുവന്‍ വായിച്ചു. ആത്മാര്‍ഥമായി എഴുതി. ആശംസകള്‍
    പടം അടുത്ത നാട്ടില്‍ പോക്കിന് സിനിമ കൊട്ടകയില്‍ കാണാം എന്ന് കരുതുന്നു
    (ഒരു ആലപ്പുഴക്കാരന്‍ )

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ