Sunday 29 July 2012

തിരിച്ചുപോക്ക് (കഥ)

ഏറ്റവും പ്രിയപ്പെട്ടവരെ കാണാന്‍ വേണ്ടി അയാള്‍ പറന്നെത്തി.
എല്ലാവരുടെയും സ്നേഹം അയാള്‍ ഒരുപാട് കൊതിച്ചു..
പ്രവാസത്തിന്റെ വേദന നാട്ടില്‍ വെച്ചു മറക്കാം എന്നയാള്‍ കരുതി..
എല്ലാവരും അയാളെ സ്നേഹത്തോടെ സ്വീകരിക്കും എന്ന് കൊതിച്ചു..
എന്നാല്‍ നാട്ടില്‍ എത്തിയപ്പോള്‍ അയാളെ ആര്‍ക്കും വേണ്ട..
എല്ലാര്‍ക്കും അയാളുടെ ബ്രീഫ് കേയ്സുകള്‍ മാത്രം മതി..
അതിലുള്ളതിന്റെ വീതം മതി..
അതില്‍ സ്വര്‍ണമാണെന്ന് പെണ്ണുങ്ങള്‍അല്ല സ്വയമ്പന്‍ ഫോറിന്‍ മദ്യമാണെന്നു ആണുങ്ങള്‍…നിറച്ചും ചോക്ലെട്റ്റ് ആണെന്ന് കൊച്ചുങ്ങള്‍…പണമാണെന്ന് ചിലര്‍….നല്ല  അടിപൊളിഫോറിന്‍ ഐറ്റംസ് ആണെന്ന് മറ്റു ചിലര്‍…സെന്റും സോപ്പും  സ്പ്രേയും ..ടേപ്പ് റെക്കോര്‍ഡറും വാച്ചും..കൂളിംഗ്‌ ഗ്ലാസ്സും ..ഹയ് ഹയ്..
എല്ലാവര്‍ക്കും അയാളുടെ പെട്ടികള്‍ വേണം..
അയാളെ ആര്‍ക്കും  വേണ്ട..
ചെല്ലുന്നിടത്തെല്ലാം അയാള്‍ കൊണ്ടുവന്നതിന്റെ കണക്കുകള്‍ കേള്‍പ്പിക്കണം..
പിന്നെ അതിന്റെ നടുത്തുണ്ടം കൊടുക്കുകയും വേണം..
കൊടുക്കാന്‍ അയാള്‍ക്ക്‌ മടിയില്ലായിരുന്നു..
പക്ഷെ അയാള്‍ക്ക്‌ വേണ്ടത് ആരും ഒന്നും തിരിച്ചു കൊടുത്തില്ല..                                                           അയാള്‍ക്ക്‌ തോന്നി തുടങ്ങി..മതി.. ഇവിടം മതി..
അയാള്‍ ഒരു തിരിച്ചു പോക്കിന് ഒരുങ്ങി..
പെട്ടന്നുള്ള ഈ തീരുമാനം പക്ഷെ ആരെയും ഞെട്ടിച്ചില്ല..
എല്ലാര്‍ക്കും സന്തോഷം മാത്രം..
കിട്ടാനുള്ളത് കിട്ടി..ഇനി വരുമ്പോള്‍ ഇതിലും വലിയ പെട്ടികള്‍ കൊണ്ടുവരും..
ഇതിലും കൂടുതല്‍ കിട്ടും..
വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആരും അയാളെ യാത്ര അയക്കാന്‍ വന്നില്ല..
ഗെയ്റ്റ് കടക്കുന്നത്‌ വരെ വീട്ടിലെ പട്ടി മാത്രം ഒപ്പം വന്നു..
കാഴ്ചയില്‍ നിന്നും അയാള്‍ മറയുന്നത് വരെ അത് വാലാട്ടി കൊണ്ട് നിന്നു..

മന്‍മോഹനേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് (റീ ലോഡഡ് )

പുണ്യാളന്‍ : ഡാ മോഹാനാ ..മന്മോഹനാ…ഡോ.മന്‍മോഹന്‍ സിംഗ് മോനെ…നീ പറയട..ന്താ ന്റെ പ്രശ്നം?
മന്‍മോഹന്‍ :ഞങ്ങള് പണ്ട് മുതലേ വല്യ പാരമ്പര്യം ഒള്ള രാജ്യക്കാര് തന്നെയായിരുന്നു പുണ്യാളാ..ആരും തുടങ്ങണ മുന്നേ  മോഹന്ജോദാരോവില്‍ ഒക്കെ മണ്പാത്രവും കറിചട്ടീം ഉണ്ടാക്കി കൊണ്ടിരുന്ന ബിസ്സിനെസ്സ് ഒക്കെ ചെയ്തിരുന്ന ടീമുകളാ…ഇന്നിപ്പോ ജീവിച്ചുപോകാന്‍ പല തരികിടകളും ഞങ്ങള് ഒപ്പിക്കണ്ണ്ട് .. ന്നാലും .. ഒരു പേരില്ല ലോകത്തിന്റെ മുന്നില്… അതാ ന്റെ ഏറ്റവും വല്യ പ്രശ്നം…
പു :ഒരു പേരില്‍ എന്തിരിക്കുന്നു മന്മോഹാ…?
മ:പുണ്യാളന്‍ അത് പറയരുത് ട്ടാ.. ഒരു പേരിലാ ഞാന്‍ ഇരുന്നുപോയെ..’ഒളിമ്പിക്സ്’ എന്ന ഒരു പേരില്..സംഗതി ഫ്ലാഷ് ബാക്കാ..1900 പാരിസ് ഒളിമ്പിക്സ് മുതല്‍ മ്മള് ഒളമ്പിക്സില്‍ മത്സരിക്കണതാ..അന്ന് മ്മക്ക് വേണ്ടി ഒരു സായിപ്പ് ഗടി  രണ്ടു വെള്ളി ങ്ങട്  മേടിച്ചെടുത്തു…പക്ഷെ ഇഷ്ടന്റെ വെള്ളി ബ്രിട്ടന് വേണമെന്നും പറഞ്ഞു മ്മക്ക് അതില്‍ അവകാശമൊന്നും കിട്ടീല..ഈ മെഡല്ന്ന് പറയണ സാധനം കിട്ടാനായ്ട്ടു മ്മടെ ചെല ചീങ്കണ്ണികള് ഹോക്കി കളിക്കാന്‍ പോയി..കാര്യം പറഞ്ഞാ 8 സ്വര്‍ണം തന്നെ  അടിച്ചെടുത്തിലെ കന്നാലികള്..പിന്നങ്ങോട്ട് ആണ്ടിലും സങ്ക്രാന്തിക്കും വല്ല വെള്ളിയോ ഓടോ വല്ലോം കിട്ടിയാലായി..പുണ്യാളാ..
പു: ഇത്രയൊക്കെ പോരെ ഡാ മോനെ …ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാല്ലെട ഗഡീ..?
മ : പുണ്യാളന്‍ ങ്ങനെ പറയരുത്  ട്ടാ..പുറത്തു വല്ല നാട്ടിലും പോകുമ്പോ..ആളോള് ..ഒളിംബ്യാ ഒളിംബ്യാ ന്ന് വിളിക്കണ കേക്കുമ്പോ അറിയാം അതിന്റെ ദണ്ണം.ആളെ പെറ്റു കൂട്ടാനല്ലാണ്ട് മത്സരങ്ങളില്‍ ജയിപ്പിച്ചിച്ചു എടുക്കാന്‍ പറ്റണില്ലല്ലോ ഗഡീ ന്ന് മ്മടെ അമേരിക്കന്‍ പ്രസിഡന്റ്‌ വരെ മ്മളെ കളിയാക്കാന്‍ തൊടങ്ങീലെ ..അങ്ങനെ കുറെ നാള്‍ പുറത്തൊന്നും പോകാതെ വീട്ടില്‍ തന്നെ ഇരുന്നു.. കൊറേയീസം അങ്ങനെ പോയി…
പു :എന്നിട്ട് ?

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ഉമ്മന്റെ ഓണസമ്മാനം

ഉമ്മന്‍ മന്ത്രിസഭ നിയഭസഭാംഗങ്ങള്‍ക്കെല്ലാം സമ്മാനമഴ വാരി വിതറിയ കൂട്ടത്തില്‍ കേരളത്തിലെ  ജനങ്ങള്‍ക്കും ഓണസമ്മാനമേകികൊണ്ട്  കരുത്തുകാട്ടി.അംഗങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍, ടാബ് മുതലായ ഇലക്ട്രോണിക് സമ്മാനങ്ങളാണെങ്കില്‍ പൊതുജനത്തിന് ഇലക്ട്രിക്കല്‍ സമ്മാനമാണ് ഏര്‍പ്പാടാക്കിയിരിക്കുനത്.അതെ.നിങ്ങളേവരും കാണാന്‍ കൊതിച്ച ബ്ലോക്ക് ബസ്റ്റര്‍ ഓണം സ്പെഷ്യല്‍..സംഹാരത്തിന്റെ മുഴുവന്‍ രൌദ്രഭാവവും ആവാഹിച്ച ആ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് കെ.എസ്.ഇ.ബി എന്നാ.
നെരേയിരുന്ന വൈദ്യതിനിരക്കുകള്‍ കുത്തനെകൂട്ടിക്കൊണ്ടാണ് ഈ മഴയില്ലാത്ത  മഴക്കാലത്ത്‌  സേവനത്തിന്റെ ഉദാത്ത മാതൃക കരന്ട്ടാപ്പീസുകാര്‍ ദ്രിശ്യമാക്കിയത്.വീടുകളിലെ നിരക്കുകള്‍ യൂണിറ്റിനു രണ്ടു രൂപ ഇരുപതു പൈസ വരെ കൂടും എന്നറിയുന്നു.അഞ്ഞൂറ് യൂണിറ്റിനു മേലെ ഉപയോഗിക്കുന്ന വന്‍കിടക്കാര്‍ ഇനി യൂണിറ്റിനു ആറു രൂപ അമ്പതു പൈസ വെച്ച് കൊടുത്തില്ലേല്‍ ഫ്യൂസ് ഊരും.40 യുണിറ്റ് കരന്റിനു മേലെ ഉപയോഗിക്കുന്ന സകല അവന്മാര്‍ക്കും ഫിക്സെഡ് ചാര്‍ജ് കൂടി ഏര്‍പ്പെടുത്തി.സിംഗിള്‍ ഫെസ് ആണെങ്കില്‍ ഇരുപതു രൂപയും ,ത്രീ ഫെസ് ആണെങ്കില്‍ അറുപതു രൂപയും ഈ ഇനത്തില്‍ നല്‍കണം.
കെ.എസ്.ഇ.ബി മടങ്ങിയെത്തിയിരിക്കുകയാണ്.ചില കളികള്‍ കാണാനും ചില കളികള്‍ പഠിപ്പിക്കാനും.അവശ്യ സാധനങ്ങളുടെയും ,പെട്രോള്‍ , പാചകവാതകം തുടങ്ങിയവയുടെയും വിലക്കയറ്റം കണ്ടു പൊറുതിമുട്ടിയ ജനത്തിനു ഉന്തിന്റെ കൂടെ  തള്ള് കൂടി വെച്ച് കൊടുക്കുന്നതാണ് സര്‍ക്കാരിന്റെ ഈ ജനസമ്പര്‍ക്ക നടപടി.ഇതൊന്നും പോരാഞ്ഞു 51 -മത്തെ വെട്ടു കൂടി വെട്ടാന്‍ ഡീസല്‍ വിലവര്‍ധനയുമായി അണിയറയില്‍ ഒരുങ്ങി ഇരിക്കുകയാണ് കേന്ദ്രം എന്നറിയുന്നു.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഷവര്‍മ്മാസനം-ഒരു ഷവര്‍മ്മ ഉണ്ടാക്കിയ കഥ

ഷവര്‍മ്മ കഴിച്ചു തലസ്ഥാന നഗരിയില്‍ ഒരാള്‍ മരിച്ചു..അതിനെത്തുടര്‍ന്ന് നമ്മുടെ സംസ്ഥാനത്ത് ഇത് വരെ കാണാത്ത ഷവര്‍മ വിരുദ്ധ തരംഗം അലയടിച്ചുകൊണ്ടിരിക്കുകയാണ്..സത്യത്തില്‍ ഷവര്‍മ്മ എന്ത് അപരാധമാണ് ചെയ്തത്.?ഷവര്‍മ്മയാണോ, അതോ അത് മേടിച്ചു കഴിച്ച കടയിലെ അന്തരീക്ഷമാണോ ,അതോ അത് ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളിലെ മായമാണോ, അതോ പഴക്കം ചെന്ന ഇറച്ചിയാണോ മരണകാരണം എന്ന് വ്യക്തമല്ല..എങ്കിലും മാധ്യമങ്ങള്‍ ഷവര്‍മ്മയെ ആണ് പ്രതിസ്ഥാനത് നിര്‍ത്തി വിചാരണ ചെയ്യുന്നത്.. ആരാണ് കൊലയാളി എന്ന് വ്യക്തമാവും മുന്പ് സീ.പീ.എം എന്ന് വിളിച്ചു പറയുന്ന മാധ്യമ ഗുണ്ടായിസം ഇവിടെ ഷവര്‍മ്മക്ക് നേരെയും  ആവര്‍ത്തിക്കപ്പെട്ടു..
സ്കൂള്‍-കോളേജ് പിള്ളേര്‍ക്കും, ഓടിപാഞ്ഞു ജോലിക്ക്  പോകുന്നവര്‍ക്കും വല്യ പാടൊന്നുമില്ലാതെ പെട്ടന്ന് അകത്തക്കാവുന്ന സാധു ഫാസ്റ്റ് ഫുഡ്‌ മാത്രമായിരുന്നു ഈ  സംഭവത്തിനു തൊട്ടു മുന്‍പ് വരെ ഷവര്‍മ്മ..ഷവര്‍മ്മ മേഖലയെ തകര്‍ക്കാന്‍ വേണ്ടി നവ മാധ്യമ സിണ്ടിക്കെറ്റും പൊറോട്ട-ബീഫ് വിരുദ്ധ പ്രചാരണത്തില്‍ തകര്‍ന്നു പോയ പൊറോട്ടയടിക്കാരും  നടത്തുന്ന വൃത്തികെട്ട പൊറോട്ടാ നാടകം ആണിത് എന്നാണു എന്റെ ശക്തമായ അഭിപ്രായം..

 മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിയപ്പെട്ട മനശാസ്ത്രജ്ഞന്

പ്രിയപ്പെട്ട ഡോക്ടര്‍,
ഞാന്‍ മുപ്പതു വയസ്സുള്ള ഒരു അവിവാഹിതയാണ്..കുറച്ചുനാളായി ഞാന്‍ ആകെ അസ്വസ്ഥയാണ് സര്‍..എപ്പോഴും ഒരേ ആധി..വല്ലാത്ത പേടി..ഇരുളില്‍ ആരൊക്കെയോ പതുങ്ങി നിന്ന് കൊണ്ട് എന്നെ ആക്രമിക്കാന്‍ വരുന്നു എന്ന് എപ്പോഴും മനസ്സില്‍ തോന്നുന്നു..വഴിയിലിറങ്ങിയാല്‍ സദാരാചാര പോലിസ് കളിക്കുന്ന ആണുങ്ങളുടെ തുറിച്ചു നോട്ടങ്ങള്‍ ..അര്‍ഥം വെച്ചുള്ള കമെന്റ്ടുകള്‍..മടുത്തു ഡോക്ടര്‍ ..എന്നെ പോലെ അവിവാഹിതയും സുന്ദരിയുമായ ഒരു പെണ്ണിന് നാട്ടില്‍ ജീവിക്കാന്‍ ആവാത്ത അവസ്ഥ ആണ്..നാളെ ഒരു സൗമ്യയുടെ ദുര്യോഗം എനിക്കുമുണ്ടാകുമോ എന്നാണെന്റെ ഭയം..ഇത് ഫോബിയ ആണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു ..ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ ഡോക്ടര്‍..?
ഈ മാനസിക പീഡനങ്ങള്‍ നിമിത്തം ഞാന്‍ വിഷാദ രോഗത്തിന് അടിപ്പെട്ടോ എന്നാണെന്റെ സംശയം..അതെ സംശയം..എല്ലാത്തിനോടും എനിക്കിപ്പോള്‍ സംശയമാണ് ഡോക്ടര്‍..വഴിയില്‍ കാണുന്ന അപരിചിതരെ..പോലീസുകാരെ ..ഹോട്ടെലുകളില്‍ ചെന്നാല്‍ അവിടത്തെ ജോലിക്കാരെ ,റിസപ്ഷനിസ്റ്റുകളെ..എല്ലാവരെയും സംശയം മാത്രം..അവരുടെ  നോട്ടവും മറ്റും കാണുമ്പോള്‍ എനിക്ക് എന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെട്ട് പോകാറുണ്ട്..എന്നാല്‍ ദൈവഭയത്തിലും അച്ചടക്കത്തിലും വളര്‍ന്ന എനിക്ക് അങ്ങനെ പബ്ലിക്‌ ആയി പൊട്ടിത്തെറിക്കാന്‍ കഴിയുമോ ഡോക്ടര്‍..ഈ ചിന്തകള്‍ മനസ്സില്‍ കിടന്നു ചീഞ്ഞു ചീഞ്ഞു ഞാന്‍ ഇപ്പൊ കടുത്ത സ്ട്രെസ്സും ഡിപ്രഷനും അനുഭവിക്കുന്നു..ഇതിനെന്തെകിലും പരിഹാരമുണ്ടോ ഡോക്ടര്‍…

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

കോട്ടയത്തെ ചില പ്രൈവറ്റ് ബസ്‌ വിശേഷങ്ങള്‍

 കേരളത്തിലെ സാധാരണക്കാരന്റെ വാഹനം അന്നും ഇന്നും ബസ്സുതന്നെയാണ്..കോട്ടയത്ത് മിക്ക റൂട്ടുകളിലും പ്രൈവറ്റ് ബസ്സുകള്‍ തന്നെയാണ് ട്രാന്‍സ്പോര്ട്ടിനെകാളും കൂടുതലും ഓടുന്നത്..കോട്ടയത്തെ പല യാത്രകള്‍ക്കിടയിലായി ബസ്സില്‍വച്ചു നടന്ന ചില രംഗങ്ങള്‍ നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നു ..

എറണാകുളം കോട്ടയം റൂട്ടില്‍ ഓടുന്ന ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്സുകള്‍ക്ക് ഒരെല്ല് കൂടുതല്‍ ഉണ്ടെന്നാണ് വെപ്പ്..എറണാകുളം സൈഡിലേക്കു എത്തുമ്പോള്‍ മര്യാദകാര്‍ ആവുന്ന ഇവറ്റകള്‍ ഏറ്റുമാനൂര്‍ അടുക്കാരാവുമ്പോള്‍ മുതല്‍ തനിക്കൊണം കാണിക്കാന്‍ തുടങ്ങും..
ഒരിക്കല്‍ ഒരു ബൈക്കുകാരനെ നിഷ്കരുണം കുഴിയിലേക്ക് തള്ളിയിട്ടിട്ട്‌ പറക്കും തളിക സ്റ്റൈലില്‍ പറത്തിക്കൊണ്ടു പോവുകയായിരുന്നു ഒരു എല്‍എസ്  കഴുവേറിടെ മോന്‍.. എന്നാല്‍ വീണ ബൈക്ക് കാരന്‍ നാട്ടിലെ ഒരു ചട്ടമ്പി ആണെന്ന് പാവം എല്ലെസ്സ് അറിഞ്ഞില്ല..പിന്നെ കണ്ടത് ഒരു ചെയ്സ് ആയിരുന്നു..ഈയുള്ളവന്‍ ദൈവഹിതം എന്നോണം ആ കൊണച്ചബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചുകൊണ്ടാണ്‌ എല്ലാ യാത്രകാരും ഇരിക്കുന്നത്.അമ്മാതിരി പോക്കാണ് ഇഷ്ടന്‍ പോണത്…ബൈക്ക് കാരന്‍ പിന്നാലെ പറപ്പിച്ചുവന്നു. നമ്മുടെ പട്ടിത്താനം കവലക്ക്‌ സമീപം എത്തിയപ്പോള്‍ ലവന്‍ വണ്ടി വട്ടം വെച്ചു ഇറങ്ങി വന്നു.ഡ്രൈവര്‍ എന്ന സോ കോള്‍ഡ്‌ മാടമ്പിയെ തൂക്കി പുറത്തിട്ടു ..അടിനാഭി തീര്‍ത്ത്‌ ഏതാനും ആചാരവെടി അര്‍പ്പിച്ചു..എന്നിട്ട് അവനെ പൊക്കി എടുത്തു സൈഡിലെ ഓടയില്‍ നിഷ്കരുണം എടുത്തിട്ടു..എന്നിട്ട് കണ്ടക്ടര്‍, കിളി തുടങ്ങിയ സഹനടന്മാരെ സന്തോഷ്‌ പണ്ടിറ്റിന്റെ സിനിമക്ക് കേറിയപ്പോള്‍ ഞാന്‍ വിളിച്ചതിനെക്കാള്‍ വലിയ മുട്ടന്‍തെറിയും  വിളിച്ചു..യാത്രക്കാര്‍ ദൈവത്തിനു നന്ദി പറഞ്ഞു..പിന്നീട് ആ സാരഥി  മാന്യമായി വണ്ടി ഓടിക്കേണ്ടതെങ്ങനെ എന്ന് സ്വന്തം ഡ്രൈവിങ്ങിലൂടെ കാട്ടിത്തന്നു..അടിചെയ്യും ഉപകാരം അണ്ണന്‍തമ്പിയും ചെയ്യില്ല എന്നാണല്ലോ പ്രമാണം..

 മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കവര്‍ ചെയ്ത സ്റ്റോറി

“വെല്‍ക്കം ടു ദി ലൈവ് ടെലിക്കാസ്റ്റ് ഓഫ് ദേഷ്യാനെറ്റ് ചവര്‍ സ്റ്റോറി ..
ഞാന്‍ ജന്തു ശൂന്യകുമാര്‍….”
“കേരളത്തെ ഞെട്ടിച്ച ചാളയാര്‍ ചെക്ക് പോസ്റ്റ്‌ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്ന ഞങ്ങളുടെ സ്പൈ ക്യാമറ ഒപെരഷന് ശേഷം ഇതാ മറ്റൊരു തട്ടിപ്പിന്റെ  കഥ കൂടി ഞങ്ങളുടെ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയിരിക്കുന്നു..അട്ടക്കുളങ്ങര പഞ്ചായത്തിലെ പലചരക്ക് കടകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന വന്‍കിട തട്ടിപ്പിനെക്കുറിച്ചാണ്  ഇന്നത്തെ ചവര്‍ സ്റ്റോറി…അവിടത്തെ പലചരക്ക് കടകളില്‍ കണ്ടാല്‍ മാന്യന്‍ എന്ന്  തോന്നുന്ന  മാഫിയാ സംഘാംഗങ്ങള്‍ വ്യാപകമായി പറ്റ് തുടങ്ങുകയും  വന്‍ തോതില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം പറ്റ് കാശ് നല്‍കാതെ മുങ്ങുകയും ചെയ്യുന്നതായി പരാതികള്‍ ഉയരുന്നു..ഈ സാഹചര്യത്തില്‍ ഞങ്ങളുടെ ടീം അവിടെ നടത്തിയ സ്റ്റിംഗ് ഒപെരെഷന്റെ കാണാകാഴ്ചകളിലേക്ക്.. “


മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ചെമ്മീന്‍ -റിവ്യൂ ( ന്യു ജനറേഷന്‍ )

മലയാളസിനിമക്ക് എണ്ണം കൂട്ടാന്‍ മാത്രം ഉതകുന്ന മറ്റൊരു സിനിമ കൂടി.രാമു കാര്യാട്ട്‌ സംവിധാനം ചെയ്തു അണിയിച്ചൊരുക്കിയ ‘ ചെമ്മീന്‍ ‘ എന്ന കടല്‍ സിനിമയെ ക്കുറിച്ചാണ് പറഞ്ഞു വന്നത്.എത്ര ആലോചിച്ചിട്ടും ഈ സിനിമയെ പറ്റി ഒരു നല്ല വാക്ക് എഴുതാന്‍ എനിക്ക് സാധിക്കുന്നില്ല..ഹിന്ദു  മുസ്ലിം ക്രോസ്  പ്രണയങ്ങളെ ഒരിക്കലും സമൂഹം അംഗീകരിക്കുകയില്ല എന്നും അവ എന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും  എങ്ങനെ വളച്ചൊടിച്ചു പറയാം എന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഇതില്‍..കഥാപരമായും കലാപരമായും പിന്നാക്കം നില്‍ക്കുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് ചെമ്മീന്‍..ഈ ചിത്രത്തിന് ചീഞ്ഞ ചെമ്മീന്‍ എന്ന പേരാണ് കൂടുതല്‍ യോജിക്കുക എന്ന് പടം കണ്ടു ഇറങ്ങിയ ഒരു പ്രേക്ഷകന്‍ എന്നോട് നേരിട്ട് പറയുകയുണ്ടായി..
പരീക്കുട്ടി (മധു ), കറുത്തമ്മ (ഷീല )എന്നീ കേന്ദ്ര കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നതെങ്കിലും അവരുടെ മണ്‌കുണാ അഭിനയം പ്രേക്ഷരെ ബോറടിപ്പിക്കുന്നുണ്ട്. കണ്ടുമടുത്ത നാടക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അഭിനയിച്ച  കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച ചെമ്പന്‍ കുഞ്ഞാണ് ഈ കഥയിലെ യഥാര്‍ഥ ഹീറോ.ഒരു നായര്‍ക്ക്‌ തന്നെ ഈ വേഷം ലഭിക്കണം എന്ന എന്‍.എസ്.എസിന്റെ ദുരുദ്ദേശപരമായ വാശി കൊണ്ടാണ് അദേഹത്തിന് തന്നെ ഈ റോള്‍ കൊടുത്തത് എന്നൂഹിക്കാം  ..അങ്ങനെ വരുമ്പോള്‍ ചെമ്പന്‍കുഞ്ഞിന്റെ ഭാര്യയായി അഭിനയിച്ച അടൂര്‍ ഭവാനി ആണ് ഈ സിനിമയിലെ നായിക..ഈ വസ്തുത മറച്ചു വെച്ചു കൊണ്ടാണ് സംവിധായകന്‍ പരീകുട്ടി-കറുത്തമ്മ ക്ലീഷേ പ്രണയ ചവറിനെ മഹത്വവല്‍ക്കരിക്കാന്‍ ദയനീയമായി ശ്രമിച്ചിരിക്കുന്നത്..

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബീമാനത്താവളം

“ആറന്മുളയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും..
ഞങ്ങള് താവളമുണ്ടാക്കും..”
കേരളത്തിലെ രാഷ്ട്രീയക്കാര്‍ അടുത്തയിടെ പാടിത്തുടങ്ങിയ പാട്ടിന്റെ പല്ലവി ആണിത്..അതെ..കേരളം എന്ന ഇട്ടാവട്ടത്ത്‌ മറ്റൊരു വമ്പന്‍ പദ്ധതി കൂടി…ആറന്മുളയില്‍ വിമാനത്താവളം ..
ഇതുപോലെ നമ്മള്‍ എന്തൊക്കെ കേട്ടിരിക്കുന്നു..ഇനി എന്തൊക്കെ കേള്‍ക്കാന്‍ ഇരിക്കുന്നു..എല്ലാവര്‍ക്കും വൈദ്യുതിയും വെള്ളവും വീടും അറ്റ്‌ ലീസ്റ്റ് ഭക്ഷണവും ഉറപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ഭരണകൂടങ്ങളെ  മാത്രം കണ്ടു വളര്‍ന്ന നമുക്ക് ഈ ഉമ്മാക്കി ഒക്കെ വെടിക്കെട്ടുകാരന്റെ മുന്നിലെ ഉടുക്ക് കൊട്ട് മാത്രമാണെന്ന് നന്നായി അറിയാം..
എങ്കിലും കേള്‍ക്കുമ്പോള്‍ ഒരു സുഖം …എന്തൊരു സംഗീതാത്മകം…കൊച്ചിയില്‍ മെട്രോ റെയില്‍ ..കോഴിക്കോട് മോണോ റെയില്‍ ..കൊച്ചിയില്‍ സ്മാര്‍ട്ട്‌ സിറ്റി ..കേരളത്തില്‍ അതിവേഗ റെയില്‍ ഇടനാഴി..ആറന്മുളയില്‍ ബീമാനത്തവളം ..മലപ്പുറം കത്തി,ബോംബ്‌ ,ഒലക്കേടെ മൂട്..

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

എന്റെ പ്രണയ ദുരന്തങ്ങള്‍.

“ഇത് കൊറച്ചു പൈങ്കിളി ആയോ എന്നൊരു…”
“മായ പ്രേമിച്ചിട്ടുണ്ടോ..?”
“ഇല്ലെങ്കില്‍ ?”
“അതാണ്‌ പ്രശ്നം..എല്ലാ പ്രേമവും എക്കാലത്തും പൈങ്കിളി ആണെടോ…”
പ്രണയത്തെ കുറിച്ച്  പറയണമെന്ന് ഈ ബ്ലോഗ്ഗ് തുടങ്ങിയ അന്നേ ആലോചിച്ചതാ.പൈങ്കിളി ആയി പോവുമോ എന്ന ഒരു ഭയം എന്നിലുണ്ടായിരുന്നു..അപ്പോഴക്കെ ഞാന്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമയിലെ ഡയലോഗ്  ഓര്‍ക്കും..എന്നിട്ട്,  ഒരിക്കലെഴുതാം എന്ന് മനസ്സിലുറപ്പിക്കും.പിന്നെ മനപ്പൂര്‍വ്വം മറക്കും..
പ്രേമിക്കാനും പ്രേമിക്കപ്പെടാനും പറ്റുക എന്താണ് ഈ ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും മനോഹരമായ  കാര്യം..പെണ്ണെന്നു പറയണ സാധനത്തിന്റെ പുറകെ പട്ടിയെ പോലെ മണത്തു നടക്കുന്ന ചെല കൂട്ടുകാരോടൊക്കെ പുറത്തു പുച്ഛം പ്രകടിപ്പിക്കാറുണ്ടെങ്കിലും  ഉള്ളില്‍ അവരോടു അകമഴിഞ്ഞ ആരാധന മാത്രമേ ഉണ്ടായിട്ടുള്ളൂ..എനിക്കും ഇങ്ങനെയൊക്കെ നടക്കാന്‍ വല്ലാത്ത ഇഷ്ടമൊക്കെയാണെങ്കിലും എന്നെ പലപ്പോഴും എന്റെ അപകര്‍ഷതാ ബോധം പിന്നോട്ടടിക്കാറുണ്ട്..അതുകൊണ്ട് മനസ്സില്‍ പല പെണ്ണുങ്ങളോടും തോന്നിയ ഒരിത് ..അത് പ്രേമമാണോ തേങ്ങയാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല …അവരോടു പറയാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചിട്ടില്ല..അതായത് മനസ്സില്‍ പ്രേമം നിറഞ്ഞപ്പോഴെല്ലാം ‘അവളെ ആഗ്രഹിക്കാന്‍ ഞാന്‍ അര്‍ഹനല്ല’ എന്ന ചിന്ത മാത്രമാണ് എന്നെ മഥിച്ചുകൊണ്ടിരുന്നത്..


മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

സുക്കെര്‍ സായിപ്പ് സുയ്പ്പായി

ജീവിതത്തില്‍ വിജയിക്കാറായ എല്ലാ ആണുങ്ങളുടെയും പിന്നില്‍ അവരെ കുത്തുപാള എടുപ്പിക്കാന്‍ പോന്ന ഒരു പെണ്ണ് കൂടി ഉണ്ടായിരിക്കും എന്ന് ആരോ പറഞ്ഞത് ഓര്‍മവരുന്നു.പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം ഫേസ്ബുക്ക് മുതലാളി മാര്‍ക്ക്‌ സുക്കെര്‍ബെര്‍ഗിനെ പറ്റിയാണ്.കല്യാണം കഴിഞ്ഞതോടെ അങ്ങേരുടെ ശുക്രന് ഇപ്പോള്‍ ശനിയുടെ അപരാധമോ അപഹാരമോ മറ്റോ പിടിച്ചിരിക്കുകയാണെന്ന് തോന്നുന്നു.ഫേസ്ബുക്ക് മറ്റു ബുക്കുകള്‍ പോലെ തന്നെ വിരസമായി തുടങ്ങി എന്നാണു പുതിയ പല സര്‍വെകളും സൂചിപ്പിക്കുന്നത്.അതെ ..ഫേസ്ബുക്കിന്റെ കട്ടയും പടവും മടങ്ങും..ഇപ്പോളല്ല പിന്നെ..

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 21 July 2012

ഏയ്‌ ഓട്ടോ …( 3 രംഗങ്ങള്‍ )

 രംഗം 1: ( കോട്ടയം )

കവലയില്‍ ബസ്സിറങ്ങി ..
വീട്ടിലേക് കുറച്ചു ദൂരമേ ഉള്ളു..
എങ്കിലും കയ്യിലെ ലഗ്ഗേജ് എന്നെ ഒരു ഓട്ടോ വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു..
അങ്ങനെ ഒരു പരിചയക്കാരന്റെ (ബാല്യ കാല സുഹൃത്ത്….)ഓട്ടോ വിളിച്ചു…”ഏയ്‌ ഓട്ടോ..”
ഏതാനും മിനുട്ടുകള്‍ക്കകം വീടിന്റെ പടിക്കല്‍ എത്തി..
ഞാന്‍ ഒരു 20 രൂപ  നോട്ടു അവനു കൊടുത്തു..
ബാക്കി തീര്‍ച്ചയായും പ്രതീക്ഷിച്ചു ഞാന്‍ നിന്നു….
പക്ഷെ അവന്‍ എന്റെ ധാരണ ഒക്കെ തെറ്റിച്ചു കളഞ്ഞു….
മിനിമം ചാര്‍ജ് 12 രൂപ ..
15 വരെ എടുത്താല്‍ ന്യായം ..
പക്ഷെ അവന്‍ ഒരു വളിച്ച ഇളി ഇളിച്ചുകൊണ്ട്‌ ഫസ്റ്റില്‍ ഇട്ടു വണ്ടിയെടുത്തു..
ഞാന്‍ അണ്ടി പോയ അണ്ണാനെ പോലെ വീട്ടിന്റെ വാതില്‍ക്കലും…
ഇത്ര ചെറിയ ഓട്ടത്തിന് 20 രൂപ മേടിച്ചു..അതും കൂട്ടുകാരന്റെ കയ്യില്‍നിന്നും. ഹോ ഇവന്‍ ഓട്ടോക്കാരനായപ്പോ ആളാകെ മാറി..
ഹാ….സാഹചര്യങ്ങളാണല്ലോ മനുഷ്യനെ പോക്കറ്റടിക്കാരും കൊള്ളക്കാരും ഓട്ടോക്കാരും ഒക്കെ ആക്കി മാറ്റുന്നത് എന്ന് വിചാരിച്ചു ഞാന്‍ വീട്ടിലേക്കു കയറി....

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday 18 July 2012

മിണ്ടാട്ടവും ബ്ലോഗോദയവും

എന്താണ് ഈ രണ്ടു ബ്ലോഗ്ഗുകള്‍ തമ്മില്‍ ഉള്ള വ്യത്യാസം ?
സിമ്പിള്‍ ..ആദ്യത്തേത് നെടുനീളന്‍ പോസ്റ്റുകള്‍ മാത്രമുള്ള എന്റെ ചക്കര ബ്ലോഗ്‌..
ഇതാകട്ടെ കൊച്ചു കൊച്ചു ചിന്തകളും കുഞ്ഞന്‍ പോസ്റ്റുകളുടെ  ബ്ലോഗ്ഗിങ്ങും എന്റെ ഞെരിപ്പന്‍ ബോധോദയവും  ചേര്‍ന്ന ബ്ലോഗോദയം..എന്റെ പഞ്ചാര ബ്ലോഗ്‌ ..
ചക്കരയും പഞ്ചാരയും കൂടി ഇപ്പോഴുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കാത്ത രീതിയില്‍ ഇവിടെങ്ങാനും ഒതുങ്ങി കഴിഞ്ഞോളാം..
'മിണ്ടാട്ടത്തി'ലെ പോസ്റ്റുകളുടെ ലിങ്കുകള്‍ തീര്‍ച്ചയായും ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യാം ..
നിങ്ങള്‍ രണ്ടും വായിക്കണം..
രണ്ടു ബ്ലോഗ്ഗിലും തീര്‍ച്ചയായും അമച്ച്വരിഷ് ആയ പോസ്റ്റുകള്‍ കാണും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കാരണം എഴുതുന്നത്‌ ഞാനല്ലേ ..
മലയാളത്തോടുള്ള സ്നേഹം മുഴുവനായി വറ്റാത്തിടത്തോളം കാലം ഇടയ്ക്കിടയ്ക്ക് ഓരോ ബ്ലോഗോദയങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കാം.

ചില ചിന്തകള്‍

ആരും നോക്കാനില്ലാതവരും ആര്‍ക്കും വേണ്ടാത്തവരും ധാരാളം ഉണ്ട്  നമ്മുടെ ലോകത്തില്‍.ഒരു പ്രായം കഴിഞ്ഞാല്‍ എന്റെയും ഇത് വായിക്കുന്ന തന്റെയും ഒക്കെ സ്ഥിതി ഇത് തന്നെ.. പറയാന്‍ കാരണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചില ദയനീയ കാഴ്ച്ചകള്‍ തന്നെ..ആരും നോക്കാനില്ലാതെ വാര്‍ഡുകളുടെ വരാന്തയില്‍ ജീവച്ഛവമായി കിടക്കുന്ന ഒട്ടേറെ പേരെ എന്നും കാണാം.ചിലര്‍ മനോവിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാല്‍ കൈ കാലുകള്‍ ബന്ധിച്ചിരിക്കുന്നു .ചിലര്‍ വേദന കൊണ്ട് ഉച്ചത്തില്‍ നിലവിളിക്കുന്നു..ചിലര്‍ മരിച്ചതിനു തുല്യമായി അനങ്ങാതെ കിടക്കുന്നു.ചിലര്‍ക്ക് മുഷിഞ്ഞ വസ്ത്രങ്ങലെങ്കിലും ഉണ്ട് .മറ്റുചിലര്‍ക്ക്.........അവരെ ആരാണ് ശുശ്രൂഷിക്കുന്നത്‌..? ആര് അവര്‍ക്ക് മരുന്നും ഭക്ഷണവും കൊടുക്കുന്നു..?നമ്മള്‍ എന്തിനു അതില്‍ തലയിടണം ?..അല്ലെ ? ..അവര്‍ ജീവിച്ചാലെന്തു മരിച്ചാലെന്തു ? ചില സന്നദ്ധ സംഘടനകള്‍ ദിവസവും ചോറും കറിയും കൊണ്ട് വന്നു കൊടുക്കുന്നത് കൊണ്ട് ചാവാതെ അവിടെ കഴിഞ്ഞു പോകുന്നു .എന്നെകിലും നമുക്കും ഒരു ദിവസം ആ ഗതി വന്നാല്‍.ഹോ ..ഓര്‍ക്കാന്‍ പോലും വയ്യ ..എത്ര ദയനീയമായിരിക്കും ആ അവസ്ഥ . 

Tuesday 17 July 2012

എന്തിനു വേറൊരു ബ്ലോഗോദയം..?

ഇപ്പോള്‍ തന്നെ 'മിണ്ടാട്ടം' എന്നൊരു ബ്ലോഗ്‌ സ്വന്തമായി ഉള്ളപ്പോള്‍ എന്തിനു വേറൊരു ബ്ലോഗോദയം?
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ..ചുമ്മാ ..ഒരു രസം..എന്റെ ആദ്യ ബ്ലോഗ്‌ സംരംഭമായ 'മിണ്ടാട്ട'ത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നൊരു ഹിഡന്‍  അജണ്ടയും ഇതിനു പിന്നിലുണ്ട്.

മിണ്ടാട്ടത്തിലേക്ക് ഇതിലേ :  മിണ്ടാട്ടം (link)

ബ്ലോഗ്സ്പോട്ട് ബ്ലോഗുകളുടെ അത്ര ഗുമ്മു വേര്‍ഡ്പ്രെസ്സ് ബ്ലോഗ്ഗിനു കിട്ടുന്നില്ല ..എന്നാല്‍ ബ്ലോഗ്സ്പോട്ടിലും ഒന്ന് പയറ്റി കളയാം ..ചെലപ്പോ ബിരിയാണി ഇവിടെ കൊടുക്കുന്നുന്ടെങ്കിലോ..

അനുഗ്രഹിക്കൂ ..ആശിര്‍വദിക്കൂ .... അതൊന്നും പറ്റുകേലെങ്കില്‍ വല്ലപ്പോഴും 'ബ്ലോഗോദയം  ' സന്ദര്‍ശിക്കൂ ..