Sunday 29 July 2012

ഉമ്മന്റെ ഓണസമ്മാനം

ഉമ്മന്‍ മന്ത്രിസഭ നിയഭസഭാംഗങ്ങള്‍ക്കെല്ലാം സമ്മാനമഴ വാരി വിതറിയ കൂട്ടത്തില്‍ കേരളത്തിലെ  ജനങ്ങള്‍ക്കും ഓണസമ്മാനമേകികൊണ്ട്  കരുത്തുകാട്ടി.അംഗങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍, ടാബ് മുതലായ ഇലക്ട്രോണിക് സമ്മാനങ്ങളാണെങ്കില്‍ പൊതുജനത്തിന് ഇലക്ട്രിക്കല്‍ സമ്മാനമാണ് ഏര്‍പ്പാടാക്കിയിരിക്കുനത്.അതെ.നിങ്ങളേവരും കാണാന്‍ കൊതിച്ച ബ്ലോക്ക് ബസ്റ്റര്‍ ഓണം സ്പെഷ്യല്‍..സംഹാരത്തിന്റെ മുഴുവന്‍ രൌദ്രഭാവവും ആവാഹിച്ച ആ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് കെ.എസ്.ഇ.ബി എന്നാ.
നെരേയിരുന്ന വൈദ്യതിനിരക്കുകള്‍ കുത്തനെകൂട്ടിക്കൊണ്ടാണ് ഈ മഴയില്ലാത്ത  മഴക്കാലത്ത്‌  സേവനത്തിന്റെ ഉദാത്ത മാതൃക കരന്ട്ടാപ്പീസുകാര്‍ ദ്രിശ്യമാക്കിയത്.വീടുകളിലെ നിരക്കുകള്‍ യൂണിറ്റിനു രണ്ടു രൂപ ഇരുപതു പൈസ വരെ കൂടും എന്നറിയുന്നു.അഞ്ഞൂറ് യൂണിറ്റിനു മേലെ ഉപയോഗിക്കുന്ന വന്‍കിടക്കാര്‍ ഇനി യൂണിറ്റിനു ആറു രൂപ അമ്പതു പൈസ വെച്ച് കൊടുത്തില്ലേല്‍ ഫ്യൂസ് ഊരും.40 യുണിറ്റ് കരന്റിനു മേലെ ഉപയോഗിക്കുന്ന സകല അവന്മാര്‍ക്കും ഫിക്സെഡ് ചാര്‍ജ് കൂടി ഏര്‍പ്പെടുത്തി.സിംഗിള്‍ ഫെസ് ആണെങ്കില്‍ ഇരുപതു രൂപയും ,ത്രീ ഫെസ് ആണെങ്കില്‍ അറുപതു രൂപയും ഈ ഇനത്തില്‍ നല്‍കണം.
കെ.എസ്.ഇ.ബി മടങ്ങിയെത്തിയിരിക്കുകയാണ്.ചില കളികള്‍ കാണാനും ചില കളികള്‍ പഠിപ്പിക്കാനും.അവശ്യ സാധനങ്ങളുടെയും ,പെട്രോള്‍ , പാചകവാതകം തുടങ്ങിയവയുടെയും വിലക്കയറ്റം കണ്ടു പൊറുതിമുട്ടിയ ജനത്തിനു ഉന്തിന്റെ കൂടെ  തള്ള് കൂടി വെച്ച് കൊടുക്കുന്നതാണ് സര്‍ക്കാരിന്റെ ഈ ജനസമ്പര്‍ക്ക നടപടി.ഇതൊന്നും പോരാഞ്ഞു 51 -മത്തെ വെട്ടു കൂടി വെട്ടാന്‍ ഡീസല്‍ വിലവര്‍ധനയുമായി അണിയറയില്‍ ഒരുങ്ങി ഇരിക്കുകയാണ് കേന്ദ്രം എന്നറിയുന്നു.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ