Saturday 1 September 2012

റിവ്യൂ – മിസ്റ്റര്‍ മരുമകന്‍ (സംവിധാനം : സന്ധ്യാമോഹന്‍ )

മലയാളത്തിലെ ഏറ്റവും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ദിലീപും , അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ശ്രീമാന്‍ ഭാഗ്യരാജും കൂടി ‘ എന്താ
ണ് സിനിമ ; എന്താണ് അഭിനയം ‘ എന്നതിന്റെ ഉദാത്ത മാതൃക മലയാളികളെ പഠിപ്പിച്ചു കൊടുക്കുന്ന മുട്ടന്‍ പടമാണ് മിസ്റ്റര്‍ മരുമകന്‍ . കോമഡി എന്ന പേരില്‍ ചുമ്മാ വളവളാന്നു ഓരോന്ന് അടിച്ചു വിടുന്ന ദിലീപും , മൊട്ടേന്നു വിരിയാത്ത സനുഷ ബേബിയുമാണ് (അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമാണേ ; ബാക്കിയെല്ലാം ഡബിള്‍ ഓക്കേ ) ഈ പടത്തിലെ നായികാനായകന്മാര്‍ . ‘ അമ്മ അമ്മായിയമ്മ ‘ എന്ന പേരില്‍ , പണ്ട് കുടുംബ-മെലോഡ്രാമയുടെ പഴകി തേഞ്ഞ കഥ സംവിധാനിച്ച അതേ സന്ധ്യാമോഹന്‍ ആണ് ഈ മഹാ സംഭവത്തിന്റെയും സംവിധായകന്‍ .

ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഹിറ്റാകുന്ന മലയാളത്തിലെ ചുമ്മാപടങ്ങളുടെ ചുമ്മാതിരക്കഥാകൃത്തുക്കള്‍ ആയ ഉദയകൃഷ്ണ – സിബി കെ തോമസ്‌ കൂട്ടുകെട്ടാണ് ഈ പടത്തിനു വേണ്ടി എഴുത്തുകുത്തുകള്‍ നടത്തിയത്. ഏച്ചുകെട്ടിയ തിരക്കഥകള്‍ കൊണ്ട് ഹിറ്റുകള്‍ തീര്‍ക്കുക എന്നതാണ് ഈ സഖ്യത്തിന്റെ പരമമായ ജീവിത ലക്‌ഷ്യം. അതിലവര്‍ മിക്കപ്പോഴും വിജയിക്കുന്നു എന്നത് ഒരു ചെറിയ കാര്യവുമല്ല. എന്നാല്‍ , പഴയ ‘ അമ്മ അമ്മായിയമ്മ’യുടെ പ്രേതം പേറുന്ന തിരക്കഥയാണ് ഈ പടത്തിനു വേണ്ടി അവര്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒണ്ടാക്കിയത് . സംവിധായകന്‍ സന്ധ്യാമോഹനു ആ ടൈപ്പ് പടങ്ങള്‍ മാത്രമേ സംവിധാനം ചെയ്യാനറിയൂ എന്നതാവാം കാരണം .

പതിവ് പോലെ, സരസനും സുന്ദരനും അതിശക്തനും ബുദ്ധിമാനും പരോപകാരിയും സ്നേഹസമ്പന്നനും കലാകാരനും സര്‍വോപരി വക്കീലും നാടകട്രൂപ് ഉടമയും (ദിദാണ് വെറൈറ്റി ) ആയ അശോക ചക്രവര്‍ത്തി എന്ന പേരില്‍ അറിയപ്പെടുന്ന അശോക്‌ രാജ് ആണ് ദിലീപ് ഈ ചിത്രത്തില്‍ . ദിലീപ് ഒറ്റയ്ക്ക് പത്തിരുപതു പേരെ ഇടിക്കും . അസ്സലായിട്ട്‌ പാടും , ഡാന്‍സ് ചെയ്യും അങ്ങനെയങ്ങനെ എന്തെല്ലാം കെടക്കുന്നു. പോരെ ? പ്രേക്ഷകപ്പരിഷകള്‍ക്ക് ഇതില്‍പരം എന്ത് വേണം ? കാണൂ , കയ്യടിക്കൂ , പടം വിജയിപ്പിക്കൂ . ദാറ്റ്സ് ഓള്‍ . :-)

സനുഷയെപറ്റി രണ്ടുവാക്ക്‌ പറയാതെവയ്യ . ( നാവുചൊറിഞ്ഞിട്ടു മേല ) . ശരീരം കൊണ്ട് പാകമായി എന്ന് തോന്നിയതുകൊണ്ടാണോ ഈ കൊച്ച് , എടുത്താല്‍ പൊങ്ങാത്ത നായികാസ്ഥാനം ഇത്രപെട്ടന്ന് ഏറ്റെടുത്തത് എന്നറിയില്ല . ഒരുമാതിരി ബ്രോയിലര്‍ കോഴിയെപ്പോലെയുള്ള ആ പ്രകടനം വളരെ നല്ല ബോര്‍ ആയിട്ടുണ്ടായിരുന്നു . ദിലീപിന്റെ അടുത്ത് ഭാര്യാവേഷത്തില്‍ നില്‍ക്കുമ്പോളും പഴയ ‘ടപ് ടപ് ജാനകി’ യുടെ ഭാവങ്ങള്‍ മാത്രമാണ് സനുഷയുടെ മുഖത്ത് മിന്നിമറഞ്ഞത്‌ . കാണാന്‍ അമുട്ടന്‍ ചരക്കായിട്ടുണ്ട് എന്ന് യുവപ്രേക്ഷകര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നതാണ് പിന്നെ ഏക ആശ്വാസം . സനുഷയുടെ വേഷവിധാനങ്ങള്‍ എല്ലാം ഉഗ്രന്‍ , ഉഗ്രോഗ്രന്‍ . സൂപ്പര്‍താര നായികയായി സനുഷക്കുട്ടി ഉടന്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .

കം ടു ദി പോയിന്റ്‌ . ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് എല്ലാം ഈ പടത്തില്‍ നിന്നും പ്രതീക്ഷിക്കാം . പക്ഷെ അവയ്ക്കൊന്നും പഴയ നിലവാരത്തിന്റെ (? ) എഴയലത്തൊന്നും എത്താന്‍ പറ്റിയില്ലെന്നു മാത്രമേ ഉള്ളൂ . കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിച്ചു പോയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ് . അല്ലാതെ സംവിധായകനെ തെറി പറഞ്ഞിട്ട് ഒരു കാര്യവുമില്ല . കഥയില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ലാത്തത് കൊണ്ട് കഥാസാരം ചുമ്മാ കുറിക്കുന്നു . ഈ പടം കാണാന്‍ വല്ലാണ്ട് മുട്ടി നില്‍ക്കുന്നവര്‍ വായിക്കണമെന്നില്ല . അല്ലാത്തവരും വായിക്കാതിരിക്കുന്നതാണ് തലവേദന ഒഴിവാക്കാന്‍ നല്ലത് .

ബാക്കി വായിക്കാന്‍ സന്ദര്‍ശിക്കൂ: http://wp.me/p2sWht-fG

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ